Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Engineering Students

Alappuzha

ഗെ​യി​മിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ

ചെ​ങ്ങ​ന്നൂ​ർ: കേ​വ​ലം ല​ഘു​ലേ​ഖ​ക​ളോ ക്ലാ​സു​ക​ളോ അ​ല്ല, മ​റി​ച്ച് ക​മ്പ്യൂ​ട്ട​ർ ഗെ​യി​മു​ക​ളി​ലൂ​ടെ സാ​മൂ​ഹി​ക മാ​റ്റ​ത്തി​ന് വ​ഴി​തെ​ളി​ക്കു​ക​യാ​ണ് ചെ​ങ്ങ​ന്നൂ​ർ പ്രൊ​വി​ഡ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. ചെ​ങ്ങ​ന്നൂ​ർ പ്രൊ​വി​ഡ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും ക​ല്ലി​ശേ​രി ഡോ. ​കെ.​എം. ചെ​റി​യാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സും സം​യു​ക്ത​മാ​യി, റോ​ട്ട​റാ​ക്റ്റ് ക്ല​ബ്ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന -പ്രൊ​വി​ഡ​ൻ​സ് വാക്ക​ത്ത​ൺ- ഇ​ന്നു ന​ട​ക്കും.

രാ​വി​ലെ എ​ട്ടി​ന് ഹാ​ച്ച​റി ജം​ഗ്ഷ​നി​ൽനി​ന്ന് വാക്ക​ത്ത​ൺ ആ​രം​ഭി​ക്കും. 9.30ന് ​ക​ല്ലി​ശേ​രി കെ​എം​സി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചേ​രും. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ ക്ല​ബ് അം​ഗ​ങ്ങ​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ അ​ണി​നി​ര​ക്കും.

സാ​ങ്കേ​തി​ക വി​പ്ല​വം കി​യോ​സ്കു​ക​ളി​ലൂ​ടെ: സാ​ധാ​ര​ണ ബോ​ധ​വത്ക​ര​ണ രീ​തി​ക​ളി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വാ​ക്ക​ത്തണി​ന്‍റെ സ​മാ​പ​ന സ്ഥ​ല​മാ​യ കെ​എം​സി ആ​ശു​പ​ത്രി​യി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക ക​മ്പ്യൂ​ട്ട​ർ കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ സ്വ​യം വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഗെ​യി​മു​ക​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കും.

റോ​ഡ് സു​ര​ക്ഷ: സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വിം​ഗ് ശീ​ല​ങ്ങ​ൾ എ​ങ്ങ​നെ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്നു എ​ന്ന് ഗെ​യി​മി​ലൂ​ടെ നേ​രി​ട്ട് അ​നു​ഭ​വി​ച്ച​റി​യാം.

ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം: ല​ഹ​രി ഉ​പ​യോ​ഗം ത​ല​ച്ചോ​റി​നെ​യും ജീ​വി​ത​ത്തെ​യും എ​ങ്ങ​നെ​യെ​ല്ലാം ബാ​ധി​ക്കു​ന്നു എ​ന്ന് ല​ളി​ത​മാ​യ ടാ​സ്ക്കു​ക​ളി​ലൂ​ടെ മ​ന​സി​ലാ​ക്കാം.

മാ​ന​സി​ക ആ​രോ​ഗ്യം: മാ​ന​സി​കാ​രോ​ഗ്യ​ത്തിന്‍റെ പ്രാ​ധാ​ന്യ​വും സ​മ്മ​ർ​ദ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഗെ​യി​മി​ന്‍റെ ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പു​തു​ത​ല​മു​റ​യ്ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ താ​ത്പര്യം തോ​ന്നു​ന്ന രീ​തി​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും സാ​ങ്കേ​തി​ക​വി​ദ്യ​യെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​മാ​തൃ​ക സു​ര​ക്ഷി​ത​മാ​യ ഒ​രു നാ​ളേ​യ്ക്കാ​യു​ള്ള ചു​വ​ടു​വയ്​പ്പാ​ണ​ന്ന് കോ​ള​ജ് ചെ​യ​ർ​പേ​ഴ്സ​ൺ മ​റി​യാ​മ്മ ജോ​ർ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ നി​തി​ൻ മാ​ത്യു, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജു പി. ​ജോ​ൺ, മീ​ഡി​യ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഹെ​ഡ് പ്ര​കാ​ശ് മാ​ത്യു, സ്റ്റാ​ഫ് കോ-ഓ​ർ​ഡി​നേ​റ്റ​ർ ജെ​റി​ൻ ജോ​യ് വ​ർ​ഗീ​സ്, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ജോ​ജി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​റ​ഞ്ഞു.

Latest News

Corehub Up